ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ

ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ.. ഭാഗം – 21

“ഋഷി, നീ?”

വഴിമാറുമ്പോൾ – “നിന്‍റെ മമ്മിയേയാണ് ഞാന്‍ കണ്ടത്. നിന്‍റെ മമ്മിയാണ് എന്‍റെ മനസ്സില്‍. നിന്‍റെ മമ്മിയാണ് എന്‍റെ മനസ്സില്‍ ഭ്രാന്തുപോലെ നിറഞ്ഞു നില്‍ക്കുന്നത്!”

“പക്ഷെ ഋഷീ…”

ഡെന്നീസ് പറയാന്‍ ശ്രമിച്ചു.

“നിനക്ക് ഇരുപത് വയസ്സല്ലേ ഉള്ളൂ? നിന്നെക്കാള്‍ എത്രയോ വയസ്സിന് മൂത്തതാണ് മമ്മി!”

“അന്‍പത് വയസ്സ് മൂപ്പൊന്നുമില്ലല്ലോ! ഇനി ഉണ്ടെങ്കിലും എന്‍റെ ഇഷ്ടത്തിന്, നിന്‍റെ മമ്മിയോടുള്ള എന്‍റെ ഭ്രാന്തിന് ഒരു കുറവും വരില്ല.”

“അന്‍പത് ഒന്നുമില്ല,”

ഡെന്നീസ് പറഞ്ഞു.

“എന്നെ പ്രസവിക്കുമ്പം മമ്മിയ്ക്ക് പതിനേഴ്‌ വയസ്സാണ്…ആ സ്റ്റോറി ഒക്കെ ഞാന്‍ പറഞ്ഞിട്ടില്ലേ? അപ്പോള്‍ നിന്നെക്കാള്‍ മമ്മിയ്ക്ക് പതിനേഴ്‌, പതിനെട്ട് വയസ്സ് കൂടുതലുണ്ട്…സമൂഹം അംഗീകരിക്കില്ല ഋഷി…ഇതൊക്കെ,”

“തൃശൂര്‍ ജില്ലയിലെ അല്ലെങ്കില്‍ കോഴിക്കോട്ട് ജില്ലയിലെ, കൊറച്ചുംകൂടി അങ്ങ് വിശാലമായി പറഞ്ഞാല്‍ കേരളത്തിലെ സമൂഹം അംഗീകരിക്കില്ലായിരിക്കാം. പക്ഷെ മലയാളം മാത്രം സംസാരിക്കുന്നവരുടെ ലോകത്തിനു വെളിയിലും നാടുണ്ട്. എനിക്ക് അവരുടെ അംഗീകാരമൊന്നും വേണ്ട. ഒരാളുടെ ഒഴികെ.. അയാള്‍ എന്ത് പറയുന്നു എന്നത് മാത്രമേ എനിക്ക് പ്രോബ്ലമുള്ളു!”

“ആര്?”

“നീ”

ഡെന്നീസ് അവനെ അദ്ഭുതത്തോടെ നോക്കി.

“പക്ഷെ മമ്മിക്ക് ഇഷ്ടമാവുമോ?”

“ഞാന്‍ കാത്തിരിക്കും. ഈശ്വര വിശ്വാസിയല്ലാത്ത ഞാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കും. ഭഗീരഥന് ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവരാന്‍ ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്നു. ഏറ്റവും വിലപിടിച്ചത് നേടാന്‍ ഏറ്റവും കഠിനമായ തപസ്സ് വേണം. ഞാനതിന് ഒരുക്കമാണ്. അതിന് ഒരുങ്ങണമെങ്കില്‍ ഒരാളുടെ അനുവാദമെനിക്ക് വേണം. ഒരാളുടെ മാത്രം. നിന്‍റെ..

ഒരു ചോദ്യത്തിന് നീയുത്തരം തന്നാല്‍ മതി. ഈ ചോദ്യത്തിന്:

ഞാന്‍ നിന്‍റെ മമ്മിയെ വിവാഹം കഴിച്ചോട്ടെ?”

ഋഷി അങ്ങനെ ചോദിച്ചപ്പോള്‍ ഡെന്നീസിന്‍റെ ദേഹത്ത് ഒരു കോരിത്തരിപ്പ് അനുഭവപ്പെട്ടു. താന്‍ നിലത്ത് നിന്നും പറന്നുയരുന്നത് പോലെ അവന് തോന്നി.
ഡെന്നീസിന്‍റെ കണ്ണുകള്‍ നിറഞ്ഞു. അത് കണ്ട് ഋഷി പുഞ്ചിരിച്ചു.

“ഏറ്റവും വൃത്തികെട്ട കാര്യങ്ങള്‍ മാത്രം കണ്ടു ശീലിച്ചാണ് ഞാന്‍ വളര്‍ന്നത് എന്ന് നിനക്കറിയാമല്ലോ,”

ഡെന്നീസ് കണ്ണുകള്‍ തുടയ്ക്കുമ്പോള്‍ ഋഷി തുടര്‍ന്നു.

“അച്ഛന്‍ മറ്റു സ്ത്രീകളെ വീട്ടിലേക്ക് പോലും വിളിച്ചുകൊണ്ട് വന്ന് അഴിഞ്ഞാടാന്‍ തുടങ്ങുന്നത് കണ്ട് മനസ്സ് തകര്‍ന്നാണ് എന്‍റെ അമ്മ മരിച്ചത്. ഇപ്പോള്‍ അച്ഛന്റെ ഭാര്യയായി ജീവിക്കുന്ന സ്ത്രീയോ ഒന്നാന്തരമൊരു വേശ്യ.

ആകെക്കൂടി അവിടെ ഒരു മനുഷ്യജീവിയുള്ളത് രേണുക മാത്രം. അവള്‍ കൂടി അവിടെയില്ലതിരുന്നുവെങ്കില്‍ എന്നേ ഞാനാ വീട് വിട്ടിറങ്ങിയേനെ!”

ഋഷി ദീര്‍ഘമായി നിശ്വസിച്ചു.

“ടു ബി ഓര്‍ നോട്ട് ടു ബി എന്ന് ഹാംലെറ്റ് പറഞ്ഞിട്ടില്ലേ? ആത്മഹത്യ ചെയ്യണോ വേണ്ടയോ എന്ന്! ജീവിതത്തിന് ഒരു അര്‍ത്ഥവും ഇല്ലെന്നു മനസ്സിലാക്കുന്ന ആ ഒരു മോമെന്‍റ് ഉണ്ട്. അതാണ്‌ ആത്മഹത്യയുടെ മണിമുഴങ്ങുന്ന മോമെന്‍റ്!

അങ്ങനെ മണിമുഴങ്ങാന്‍ തുടങ്ങിയ ഒരു നിമിഷമാണ് നീ എന്‍റെ ജീവിതത്തിലേക്ക് വന്നത്. സ്നേഹം, ബന്ധം, കേയര്‍, ദയ ഇതൊക്കെ എന്താണ് എന്ന് എന്നെ പഠിപ്പിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ഒരു ദൈവദൂതനാണ്‌ നീ. ആ നിന്നോട് ഒരിക്കലും തീരാത്ത ഒരു കടപ്പാട് എനിക്കുണ്ട്. അപ്പോള്‍ നിന്‍റെ മമ്മിയെ ഞാന്‍ മറ്റൊരു രീതിയില്‍ കാണുമ്പോള്‍ അതില്‍ പാപമില്ലേ? ഉണ്ട്. എപ്പോള്‍? നീ വിഷമിക്കുമ്പോള്‍. നീ വിഷമിക്കുന്നു എന്നറിഞ്ഞാല്‍ ഞാന്‍ ഇതില്‍ നിന്നും മാറും. അല്ലെങ്കില്‍ മാറാന്‍ ശ്രമിക്കും. പക്ഷെ നീ ഇങ്ങനെ പ്രതികരിച്ച് പിന്നെയും എന്‍റെ കടങ്ങള്‍ കൂട്ടുകയാണ്. എന്നെ എതിര്‍ക്കാതെ നീ പിന്നെയും എന്‍റെ കടങ്ങള്‍ പെരുപ്പിക്കുകയാണല്ലോ ഡെന്നി!”

“കഴിഞ്ഞോ?”

ഡെന്നീസ് പുഞ്ചിരിയോടെ ചോദിച്ചു.

“ഞാനൊന്ന് പറഞ്ഞോട്ടെ, കടക്കാരാ! ഏതോ ഒരു ടിപ്പര്‍ ലോറി ഇടിച്ചു തെറുപ്പിച്ച് മരിക്കാന്‍ കിടന്ന എന്നെ കോരിയെടുത്ത് ബേബി മെമ്മോറിയല്‍ ഹോസ്പ്പിറ്റലില്‍ കൊണ്ടുപോയി ചികിത്സിച്ചത് ആരാ? അവിടെ കൊണ്ടുചെന്നപ്പോള്‍ ആദ്യം ഡോക്റ്റര്‍ പറഞ്ഞതെന്താ? ഒരു പത്ത് മിനിറ്റ് കൂടി കഴിഞ്ഞിരുന്നെങ്കില്‍ എന്‍റെ പേര് റേഷന്‍ കാര്‍ഡില്‍ നിന്നും വെട്ടാരുന്നു എന്ന്! എത്ര ദിവസമാ അവിടെ കിടന്നത്? രണ്ടാഴ്ച്ച! മമ്മിയെ അറിയിക്കണ്ട, അവര്‍ക്കെന്തിനാ ഒരു വിഷമം കൊടുക്കുന്നത് എന്ന് പറഞ്ഞ് ആ ദിവസങ്ങളത്രയും എന്‍റെ രോഗക്കിടക്കയില്‍ നിന്നും മാറാതെ എന്നെ ശുശ്രൂഷിച്ചത്…ആരാ അതൊക്കെ? അതുകൊണ്ട് കടങ്ങളുടെ മൊത്തം കുത്തക ഏറ്റെടുത്ത് എന്‍റെ മോന്‍ അങ്ങനെ ഷൈന്‍ ചെയ്യണ്ട!”

ഡെന്നീസിന്‍റെ വാക്കുകള്‍ കേട്ട് ഋഷി പുഞ്ചിരിച്ചു.

എന്നാല്‍ പുഞ്ചിരിക്കാതെ വിടര്‍ന്ന കണ്ണുകളോടെ, അടക്കിയ ശ്വാസത്തോടെ അതൊക്കെ കേട്ട മറ്റൊരാളുണ്ടായിരുന്നു.

ലീന!

പുറത്ത് നിന്ന് അവര്‍ പറഞ്ഞതത്രയും അവള്‍ കേട്ടിരുന്നു. അവിശ്വസനീയതയും, പരിഭ്രമവും ഭയവും അവളെ കീഴടക്കി. അവരുടെ ഓരോ വാക്കുകളും കാതിലേക്ക് പതിയുമ്പോള്‍..!!

അവള്‍ക്ക് മനസ്സിലായ കാര്യങ്ങള്‍ ഇവയൊക്കെയാണ്: ഋഷിയുടെ ഇപ്പോഴത്തെ സന്തോഷത്തിന് കാരണം ഡെന്നീസാണ്. അപകടത്തില്‍ മരണപ്പെടാവുന്ന തന്‍റെ മകന് ഒരു പുനര്‍ജ്ജീവിതം കൊടുത്തത് ഋഷിയാണ്.
ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് ഋഷി തന്നെ കണ്ടിട്ടുണ്ട്. കണ്ടു മോഹിച്ചിട്ടുണ്ട്. അവനില്‍ അതൊരു പ്രണയമായി വളര്‍ന്ന് വല്ലാത്ത അവസ്ഥയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഏറ്റവും നടുക്കുന്ന കാര്യം അതൊന്നുമല്ല.
തന്‍റെ മകന്‍ ഡെന്നീസിന് അതില്‍ വിഷമമില്ല. വിഷമമില്ലെന്ന് മാത്രമല്ല, അതിയായി സന്തോഷിക്കുന്നുണ്ട്‌ താനും!

ഋഷിയോട് തോന്നിയ ഇഷ്ട്ടക്കേട്‌ മാഞ്ഞുപോയെങ്കിലും അവനാഗ്രഹിക്കുന്ന രീതിയില്‍ തനിക്ക് മാറാന്‍ സാധിക്കില്ല എന്ന് എങ്ങനെ പറഞ്ഞു മനസ്സിലാക്കും?
പക്ഷെ പറഞ്ഞെ പറ്റൂ. ഇപ്പോള്‍ തന്നെ. പിന്നത്തേക്ക് മാറ്റിവെക്കാന്‍ പറ്റുന്ന കാര്യമല്ലിത്. അല്ലെങ്കില്‍ത്തന്നെ ഇത്തരം കാര്യങ്ങള്‍ അതിന്‍റെ ഗൌരവം എറിനില്‍ക്കുന്ന സമയത്ത് തന്നെ പറയണം. ഇപ്പോഴാണ് അതിന് പറ്റിയ സമയം.

അവള്‍ അവരുടെ കതകില്‍ മുട്ടി. അല്‍പ്പ സമയത്തിന് ശേഷം കതക് തുറക്കപ്പെട്ടു. ലീനയലാതെ മറ്റാരുമവിടെയില്ലാത്തതിനാല്‍ അവളെ കണ്ടിട്ട് അവര്‍ അത്ഭുതപ്പെട്ടില്ല.

“എന്താ മമ്മി?”

ഡെന്നീസ് ചോദിച്ചു.

“വാതിക്കേന്ന് മാറിനിക്ക്. എന്നാലല്ലേ മമ്മിക്ക് അകത്തേക്ക് വരാന്‍ പറ്റൂ മോനൂ?”

“ഓ!”

അവന്‍ പെട്ടെന്ന് വാതില്‍ക്കല്‍ നിന്നും മാറി.
ലീന അകത്തേക്ക് കയറി.

ഋഷി അവളെക്കണ്ട് പെട്ടെന്ന് എഴുന്നേറ്റു.
അവള്‍ അവനെ നോക്കി പുഞ്ചിരിച്ചു. ഋഷി പുഞ്ചിരിക്കാന്‍ ശ്രമിച്ചു.

“ഇരിക്ക് രണ്ടാളും!”

കസേരയില്‍ ഇരുന്നുകൊണ്ട് അവള്‍ പറഞ്ഞു.

ഡെന്നീസും ഋഷിയും അവള്‍ക്കഭിമുഖമായി കിടക്കയില്‍ ഇരുന്നു.

“ശരിയല്ല എന്നറിയാം,”

ലീന പറഞ്ഞു തുടങ്ങി.

“എന്നാലും.. നിങ്ങള്‍ പറഞ്ഞതൊക്കെ ഞാന്‍ കേട്ടു.”

“ഛെ! എന്നാ മമ്മി ഇത്?”

ഡെന്നീസ് ഇഷ്ടക്കേടോടെ പറഞ്ഞു.

“വല്ല്യ ബാങ്ക് ഓഫീസര്‍ ഒക്കെയാ. എന്നിട്ട് ഒരു മാനേഴ്സും ഇല്ല. രണ്ടാളുകള്‍ പെഴ്സണല്‍ ആയി പറയുന്നതൊക്കെ ഒളിച്ചിരുന്ന് കേക്കുന്നു!”

ഋഷി പക്ഷെ അവളെ അഭിമുഖീകരിക്കാനാവാതെ പുറത്തേക്ക് നോക്കിയിരിക്കുകയാണ്.

“അത്കൊണ്ടല്ലേ മോനൂ ഞാനാദ്യം പറഞ്ഞെ.. ശരിയല്ലെന്ന്!”

അവന്‍റെ ദേഷ്യത്തെ പുഞ്ചിരികൊണ്ട് നേരിട്ട് ലീന പറഞ്ഞു.

“ഉള്ളത് പറയാല്ലോ മോനൂ.. നീ ദേഷ്യപ്പെടുമ്പോള്‍ കാണാന്‍ നല്ല ശേലാ! നീ ദേഷ്യപ്പെട്ടോണ്ടാണോ സന്ധ്യയെ പ്രൊപ്പോസ് ചെയ്തെ?”

“ഈ മമ്മീടെ ഒരു കാര്യം!”

അത് കേട്ട് ലീന വീണ്ടും പുഞ്ചിരിച്ചു. എന്നാല്‍ ആ പുഞ്ചിരി അധിക സമയം നീണ്ടു നിന്നില്ല. അവളുടെ മുഖം ഗൌരവപൂര്‍ണ്ണമായി.

അന്തരീക്ഷത്തിന് ഘനം കൈവരുന്നത് എല്ലാവരും അറിഞ്ഞു.

“ഋഷി…”

ലീന വിളിച്ചു.

അവന്‍ സാവധാനം അവളെ നോക്കി. അവന്‍റെ കണ്ണുകള്‍ അവളുടെ കണ്ണുകളോടിടഞ്ഞു.

“മോന്‍ കാരണമാണ് ഡെന്നി ഇപ്പഴും ജീവനോടെയിരിക്കുന്നത്…”

ലീന പറഞ്ഞു തുടങ്ങി.

“അവന്‍റെ മമ്മി എന്ന നിലയില്‍ ജീവിതകാലം മുഴുവന്‍ എനിക്ക് മോനോട് കടപ്പാടുണ്ട്. തിരികെ എന്തും തന്ന് ആ കടം ഞാന്‍ വീട്ടും എന്ന് ഞാന്‍ പറയുന്നില്ല. കാരണം വീട്ടാനാവാത്ത ഒരു കടമാണ് അത്…”

എന്ത് പറയണമെന്നറിയാതെ ഋഷി അവളെ നോക്കി.

“പിന്നെ ….”

അവളുടെ ശ്വാസമേറുന്നത് ഇരുവരും ശ്രദ്ധിച്ചു. അതുകൊണ്ട് തന്നെ പറയാന്‍ പോകുന്ന കാര്യത്തിന്‍റെ ഗൌരവം അവരറിഞ്ഞു.

“ഡെന്നി വന്നപ്പോള്‍ മോനെപ്പറ്റി ഒരു കാര്യം പറഞ്ഞിരുന്നു. അത് കേട്ട് ഞാന്‍ ഒരുപാട് സന്തോഷിച്ചു. കാരണം അങ്ങനെ ഒന്ന് സംഭവിച്ച് കാണണം എന്ന് ഞാനും ആഗ്രഹിച്ചു…”

ഋഷിയുടെ കണ്ണുകള്‍ വിടര്‍ന്നു.

ഡെന്നീസും അല്‍പ്പം പകപ്പോടെ ലീനയെ നോക്കി.

മമ്മി എന്താണ് പറയന്‍ ഉദ്ദേശിക്കുന്നത്? താന്‍ ഉദ്ദേശിക്കുന്ന വിഷയമാണ് എങ്കില്‍ തന്‍റെ സാന്നിധ്യം ഇപ്പോള്‍ ഇവിടെ ആവശ്യമാണോ?

“മമ്മീ, ഞാന്‍ പുറത്ത് പോണോ?

മമ്മിക്ക് ഋഷിയോട് പേഴ്സണല്‍ ആയി പറയാനുള്ള കാര്യമാണോ?”
അത് കേട്ട് ലീന വീണ്ടും പുഞ്ചിരിച്ചു.

“നീ ഇരിക്കുന്നത് കൊണ്ട് എനിക്കെന്ത് പ്രോബ്ലം? നീയും കൂടി അറിയാന്‍ വേണ്ടിയാണ് ഞാന്‍ പറയുന്നത്!”

ഡെന്നീസിന്‍റെ നെറ്റി ചുളിഞ്ഞു. താന്‍ ഇപ്പോള്‍ ഇവിടെ ഇരിക്കണമെന്നോ? പിന്നെ എന്തിനാണ് മമ്മി അല്‍പ്പം മുമ്പ്

“….കാരണം അങ്ങനെ ഒന്ന് സംഭവിച്ച് കാണണം എന്ന് ഞാനും ആഗ്രഹിച്ചു…”

എന്ന് പറഞ്ഞത്?

അങ്ങനെ ഒന്ന് സംഭവിച്ച് കാണണം എന്ന് പറഞ്ഞാല്‍ മമ്മിയ്ക്കും ഋഷിയെ ഇഷ്ടമാണ് എന്നല്ലേ? രണ്ടുപേര്‍ തമ്മില്‍ പ്രേമം ഉള്ളിടത്ത് താന്‍, പ്രത്യേകിച്ചും പ്രേമിക്കുന്ന പെണ്ണിന്‍റെ മകനായ താന്‍ ഇരിക്കണമെന്നോ?

ലീന എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അവന് മനസ്സിലായില്ല.

“മോനെ…”

ലീന ഋഷിയെ നോക്കി.
അപ്പോള്‍ ഡെന്നീസിന്‍റെ നെറ്റി ചുളിഞ്ഞു. അപ്പോള്‍ മമ്മിയ്ക്ക് ഋഷിയോട് അങ്ങനെ ഇഷ്ടമോന്നുമില്ലേ? ഉണ്ടെങ്കില്‍ മോനെ എന്ന് വിളിക്കുന്നത്?

“മോന്‍ കവിയാണ്‌…കവികള്‍ സാധാരണ മനുഷ്യരെപ്പോലെയല്ല ചിന്തിക്കുന്നത്. അതുകൊണ്ടാണല്ലോ അവര്‍ കവികളാകുന്നത്. കവികളുടെ ഇഷ്ടങ്ങളും മറ്റുള്ളവര്‍ക്ക് സട്രേഞ്ച് എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഇഷ്ടങ്ങളും ആയിരിക്കും… വളരെ സ്ട്രേഞ്ച് …അതുകൊണ്ടാണ് മോന്‍ അന്ന് ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് എന്നെ കണ്ടതും കണ്ടപ്പോള്‍ തന്നെ…”

അത് പറഞ്ഞ് ലീന നിര്‍ത്തി. അവനെ നോക്കി. അവള്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു.

“അത് പക്ഷെ മോന്‍റെ ബെസ്റ്റ് ഫ്രണ്ടിന്റെ മമ്മിയാണ് എന്നറിഞ്ഞപ്പോള്‍ ഒരു വിഷമമൊക്കെ തോന്നും. അത് സാരമില്ല. ഒരു കവിയൊക്കെ ആയത്കൊണ്ട് ആ വിഷമം അല്‍പ്പം കൂടുതല്‍ നീണ്ടുനില്‍ക്കുമെന്നും എനിക്കറിയാം. മോന്‍ അതൊക്കെ മനസ്സില്‍ നിന്നും കളഞ്ഞില്ലേ?”

ഋഷിയുടെ കണ്ണുകള്‍ നിറയുന്നത് അവര്‍ കണ്ടു. അത് കണ്ടപ്പോള്‍ അവള്‍ക്ക് വിഷമമായി. ഹൃദയം പൊടിയുന്നത് പോലെ തോന്നി.

“എന്താ മോനെ?”

അവള്‍ അവന്‍റെ കയ്യില്‍ പിടിച്ചു.
അപ്പോള്‍ അവന്‍റെ ദേഹം രോമഹര്‍ഷത്താല്‍ ഉണരുന്നത് ലീന അറിഞ്ഞു. അത് അറിഞ്ഞപ്പോള്‍ കൈ പിന്‍വലിക്കാന്‍ അവള്‍ തുടങ്ങിയെങ്കിലും വേണ്ട എന്ന് വെച്ചു. അവള്‍ അവനെ തൊട്ട നിമിഷം അവന്‍റെ കണ്ണുകള്‍ തരളിതമാകുന്നത് അവള്‍ കണ്ടു.

“എനിക്ക് ഇപ്പോള്‍ ഇരുപത് വയസ്സാണ് പ്രായം.”

ഋഷി പറഞ്ഞു.

“എന്‍റെ പ്രായത്തിലെ ചെറുപ്പക്കാരുടെ തീരുമാനങ്ങള്‍ ഒക്കെ പലപ്പോഴും അപക്വമായൊക്കെയാണ് കരുതപ്പെടാറുള്ളത്…പക്ഷെ ആന്‍റി…”

ലീന അവന്‍ പറയാന്‍ പോകുന്നതെന്താണ് എന്നറിയാന്‍ ആകാംക്ഷയോടെ കാതുകള്‍ കൂര്‍പ്പിച്ചു. അവന്‍ ആന്‍റി എന്ന് വിളിച്ചതില്‍ അവള്‍ക്ക് ആഹ്ലാദം തോന്നിയെങ്കിലും. ഡെന്നീസും ജിജ്ഞാസുവായി.

“ആന്‍റിയേ ഞാന്‍ ആദ്യ നിമിഷം കണ്ടപ്പോള്‍ തോന്നിയ ആ ഇഷ്ടം എനിക്ക് മാറ്റാന്‍ ആവുകയില്ല. എനിക്ക് ആ ഇഷ്ടം വേണ്ടാന്ന് വെക്കാന്‍ പറ്റില്ല. ഞാന്‍ ഡെന്നിയോട് പറഞ്ഞത് മുഴുവന്‍ ആന്‍റി കേട്ടു എന്നല്ലേ പറഞ്ഞത്? അത് ഞാന്‍ വെറുതെ പറഞ്ഞതല്ല. ആന്‍റിയേ എനിക്ക് കിട്ടുന്ന ആ മോമെന്റ് വരെ ഞാന്‍ കാത്തിരിക്കും!”

ലീന അത്യത്ഭുതം നിഴലിക്കുന്ന കണ്ണുകളോടെ അവനെ നോക്കി.

അവന്‍റെ ശബ്ദം ഉറച്ചതായിരുന്നു. നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്ന വാക്കുകള്‍ !!.

ലീന ഉറക്കെ ചിരിച്ചു.

ഡെന്നീസും ഋഷിയും പരസ്പ്പരം കണ്ണുകള്‍ മിഴിച്ച് നോക്കി. [ തുടരും ]

Series Navigation<< ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ.. ഭാഗം – 20ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ.. ഭാഗം – 22 >>

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *